നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. ദിലീഷ് പോത്തന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം ചെയ്തത് അംബികാ റാവുവായിരുന്നു. തൃശൂര്‍ സ്വദേശിനിയായ അംബികാ റാവു വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
മീശമാധവന്, അനുരാഗ കരിക്കിന് വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള അംബികാ റാവു തൊമ്മനും മക്കളും, സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു. സിദ്ധിക്ക്, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ആഷിക്ക് അബു എന്നിവരുടെ സിനിമകളില്‍ അംബികാറാവു സംവിധാനസഹായിരുന്നു.
Recent Comments