നടി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി മറവി രോഗം അവരെ അലട്ടുന്നുണ്ടായിരുന്നു.
നാടകങ്ങളിലൂടെയായിരുന്ന കനകലതയുടെ അഭിനയത്തിന്റെ തുടക്കം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവര്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പി.എ. ബക്കര്‍ സംവിധാനം ചെയ്ത ഉണര്‍ത്തുപാട്ടായിരുന്നു കനകലതയുടെ ആദ്യചിത്രം. തുടര്‍ന്ന് ലെനിന് രാജേന്ദ്രന്റെ ‘ചില്ല്’ എന്ന സിനിമയില്‍ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് കനകലത സിനിമയില്‍ ചുവടുറപ്പിക്കുന്നത്.
കാട്ടിലെപ്പാട്ട് എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു. തുടര്‍ന്ന് പതിനാറോളം സിനിമകളില്‍ നായികയായും സഹനായികയായും അഭിനയിച്ചു. വിവാഹത്തിനുശേഷം കനകലത ക്യാരക്ടര്‍ റോളുകളിലേയ്ക്ക് മാറി. പിന്നീട് കിരീടം എന്ന സിനിമയിലെ ജഗതിയുടെ ജോഡിയായി അഭിനയിച്ചത് കനകലതയുടെ അഭിനയജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഇരുപത്തിയഞ്ചോളം സിനിമകളില്‍ അവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ചു.
സിനിമ – സീരിയല്‍ താരങ്ങളുള്‍പ്പെട്ട ‘ഹലോ മലയാളി’ എന്നൊരു ട്രൂപ്പും കനകലത നടത്തിയിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു.
Recent Comments