നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വയച്ചായിരുന്നു വിവാഹം.വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
കീർത്തിയുടെ ദീര്‍ഘകാല സുഹൃത്താണ് ആന്റണി തട്ടിൽ. 15 വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍.
കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ബേബി ജോണ്‍’ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളായ കീര്‍ത്തി പ്രിയന് ചിത്രമായ ‘ഗീതാഞ്ജലി’യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം തിരക്കേറിയ താരമായി. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.
Recent Comments