നടി മീന ഗണേഷ് അന്തരിച്ചു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് നടക്കും.
നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എസ്.എല്‍. പുരം സൂര്യ സോമ, കായംകുളം കേരള തീയറ്റേഴ്സ്, തൃശൂര്‍ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളില്‍ അഭിനയിച്ചിട്ടുണ്ട്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടന് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 19-ാം വയസ്സില്‍ ആദ്യ നടകത്തില്‍ അഭിനയിച്ചു. പി.എ. ബക്കറിന്റെ മണിമുഴക്കത്തിലൂടെയാണ് സിനിമാപ്രവേശം.
സിനിമ നാടക നടന് എ.എന്‍. ഗണേശിന്റെ ഭാര്യയാണ് മീന ഗണേഷ്. സംവിധായകന് മനോജ് ഗണേഷ് മകനും സംഗീത മകളുമാണ്. ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണന് എന്നിവര്‍ മരുമക്കളും.
Recent Comments