നടിയും ആര്‍ജെയുമായ മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. ശ്രീജുവാണ് മീരയുടെ ഭാവി വരന്. ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങളും മീര നന്ദന് പങ്കുവച്ചിട്ടുണ്ട്.
വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. നടിമാരായ ആന്‍ അഗസ്റ്റിനും ശ്രിന്ദയും നിശ്ചയത്തിനെത്തിയിരുന്നു. മീര നന്ദന്റെ വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
Recent Comments