പാലേരിമാണിക്യം എന്ന രഞ്ജിത്ത് ചലച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. ഇന്ന് രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അനുമോളും ശ്രിന്ധയുമാണ് കല്യാണത്തില്‍ പങ്കുകൊണ്ട താരങ്ങള്‍.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. സംവിധായകന് രഞ്ജിത്തിന്റെ അസിസ്റ്റന്റായും മൈഥിലി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.
Recent Comments