കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്യും. ഇന്ന് (ഒക്ടോബർ 10 ) ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പ്രയാഗയ്ക്ക് നോട്ടീസ് നല്കി. പ്രയാഗയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് നല്‍കിയത്.
മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. മരട് പോലീസ് സ്റ്റേഷനില്‍ വെച്ചുതന്നെയോ എറണാകുളം എ.സി.പിയുടെ ഓഫീസിലോ ആവും ചോദ്യം ചെയ്യുക. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗാമാര്ട്ടിൻ്റേയും നടന് ശ്രീനാഥ് ഭാസിയുടേയും പേരുണ്ടായിരുന്നു.
ശ്രീനാഥ് ഭാസിയേയും കേസില്‍ ചോദ്യം ചെയ്തേക്കും. ഉടന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. നിലവില്‍ ശ്രീനാഥ് കൊച്ചിയില്‍ ഇല്ലെന്നാണ് വിവരം.
ഓംപ്രകാശിനെ മുറിയില്‍ സന്ദര്‍ശിച്ച 20 പേരില്‍ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിലെ മൂന്നുമുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നയന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനേയും കൂട്ടാളി ഷിഹാസിനേയും പിടികൂടിയത്.
കേസിൽ എളമക്കര സ്വദേശിയായ ബിനു ജോസഫിനെപൊലീസ് കസ്റ്റഡിയിലെടുത്തതിരുന്നു. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയാണ് ബിനുവെന്നും പൊലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ലഹരി പാർട്ടിയിലേക്ക് നിരവധി ആളുകളെ എത്തിച്ചത് ബിനു ജോസഫ് ആണെന്നാണ് പോലീസ് കരുതുന്നത്. ഇയാളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബിനു ജോസഫിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
മറ്റാരും തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബോബി ചലപതി എന്ന പേരിൽ ഓംപ്രകാശ് മുറിയെടുത്തത് എന്നാണ് പോലീസ് നൽകുന്ന സൂചന. ഇൻ്റലിജൻസിൻ്റേയും മറ്റും നിരീക്ഷണത്തിലുള്ള ആളാണ് ഇയാൾ. മൂന്ന് മുറികളും ഒരേ പേരിലായിരുന്നു ബുക്ക് ചെയ്തിരുന്നത്.
ഇത്തരത്തിലുള്ള ലഹരിപാർട്ടികൾ ഓംപ്രകാശും കൂട്ടാളികളും നേരത്തേയും നടത്തിയിട്ടുണ്ടോ എന്ന കാര്യവും, അത്തരത്തിൽ നടത്തിയിട്ടുണ്ടെങ്കിൽ ആരൊക്കെ പാർട്ടിയിൽ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ചു വരികയാണ്.
യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിരുന്നത്.
ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നു മുറികളിലായി എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.
Recent Comments