ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതിയെ മാത്രമാണ് സമീപിച്ചതെന്നും അതിന് തനിക്ക് നിയമപരമായ അവകാശമുണ്ടെന്നും നടി രഞ്ജിനി. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണമെന്ന കേരള ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ സാഷ സെല്‍വരാജ് എന്ന നടി രഞ്ജിനി (Ranjini) ഹര്‍ജി സമര്‍പ്പിച്ചിരുന്നു
തന്റെ വാദം കൂടി കേട്ട ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യമാണെന്ന് നടി രഞ്ജിനി. അതിലൊരു തെറ്റുമില്ലെന്നും അവര്‍ പറഞ്ഞു. WCCയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഒരു കമ്മീഷനെ വെച്ചത്. അതില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി തങ്ങളുടെ കൈയ്യിലില്ല. WCCയും വനിതാ കമ്മീഷനും ഇതിന്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാല്‍ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താന്‍ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഞങ്ങള്‍ക്ക് തരുമെന്നാണ് കരുതിയത്. ഞാന്‍ WCCയുടെ ഭാഗമാണ്. ഞാന്‍ ഒറ്റയ്ക്കല്ല, WCCയാണ് ഇക്കാര്യം ചോദിക്കേണ്ടത്. എന്നാല്‍ അതുണ്ടായില്ല. വനിതാ കമ്മീഷനും WCCയും ഇത് പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ആദ്യം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുകയെന്ന കാര്യം തന്റെ മൗലികവകാശമാണ്. ഞാനും ഒരു അഭിഭാഷകയാണ്. ഞാന്‍ ഇതില്‍ നേരിട്ട് കക്ഷിയാണ്. എനിക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി. മലയാളത്തിലെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ രഞ്ജിനി വ്യക്തമാക്കിയത്.
Recent Comments