ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ രവീണ രവി വിവാഹിതയാകുന്നു. വാലാട്ടി എന്ന സിനിമയുടെ സംവിധായകന് ദേവന് ജയകുമാര്‍ ആണ് വരന്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പ്രണയവാര്‍ത്ത സ്ഥിരീകരിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റെയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടെയും മകളാണ് രവീണ രവി. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വാനപ്രസ്ഥത്തില് ബാലതാരത്തിന് ഡബ്ബ് ചെയ്തുകൊണ്ടാണ് രവീണ സിനിമാരംഗത്തേയ്ക്കെത്തുന്നത്. നീണ്ട ഒരു ഇടവേളയ്ക്കുശേഷം 2013 ല്‍ ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് രംഗത്ത് സജീവമായി. ഭാസ്കര്‍ ദ് റാസ്ക്കല്‍, ലൗ ആക്ഷന്‍ ഡ്രാമ എന്നീ സിനിമകളില്‍ നയന്‍താരയ്ക്ക് ശബ്ദം നല്‍കിയിരുന്നു. മുപ്പതോളം മലയാളചിത്രങ്ങളില്‍ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്.
View this post on Instagram
ഒരു കിടയിന്‍ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേയ്ക്ക് ചുവടുവച്ചു. തുടര്‍ന്ന് റോക്കി, ലവ് ടുഡേ, മാമന്നന് എന്നിവയുള്‍പ്പെടെ പത്തോളം സിനിമകളില്‍ രവീണ അഭിനയിച്ചു. നിത്യഹരിത നായകന് എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
2011 ല്‍ ഒരു പരസ്യചിത്രത്തില്‍ സംവിധായകന് വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായിട്ടാണ് ദേവന് കലാരംഗത്ത് തുടക്കം കുറിച്ചത്. അതിനുശേഷം ഹലോ നമസ്തേ എന്ന സിനിമയില്‍ ക്രിയേറ്റീവ് ഡയറക്ടറായി സിനിമാരംഗത്തേയ്ക്കും ചുവടുവച്ചു. പിന്നീട് വാലാട്ടി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ഫര്‍സി ജൂബ്ലി എന്നീ ഹിന്ദി സീരീസുകളുടെ മലയാളം മൊഴിമാറ്റത്തിന് ഡയലോഗുകള്‍ എഴുതിയത് ദേവനായിരുന്നു. ഫര്‍സിയിലെ ജമാല്‍ എന്ന കഥാപാത്രത്തിന് മലയാളം ഡബ്ബിംഗില്‍ ശബ്ദം പകര്‍ന്നത് ദേവനായിരുന്നു.
Recent Comments