വളര്‍ത്തു മകള്‍ ശീതളും കുടുംബവും മര്‍ദ്ദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല. മര്‍ദ്ദിക്കുകയും നിലത്ത് തള്ളി വീഴ്ത്തുകയും ചെയ്തെന്നാണ് പരാതി. ഇന്നലെ വൈകിട്ട് വീട്ടില്‍വച്ച് ഷക്കീലയും ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ഷക്കീലയെ ശീതള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കൂടാതെ ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദ്ദനമേറ്റു.
വാക്കേറ്റത്തിനുശേഷം ഷക്കീലയെ മര്‍ദ്ദിച്ച ശീതല്‍ കോടമ്പാക്കത്തെ സ്വന്തം വീട്ടിലേയ്ക്ക്പോയി. ഇതിനിടെ ഷക്കീല സഹൃത്തായ നര്‍മദയെയും അഭിഭാഷകയായ സൗന്ദര്യയെയും വിവരം അറിയിച്ചു. വിവരമറിഞ്ഞതിന് പിന്നാലെ അവര്‍ വീട്ടില്‍ വരികയും ചെയ്തു. അഭിഭാഷകയുടെ സാന്നിദ്ധ്യത്തില്‍ വിഷയം സംസാരിക്കാനായി ഷക്കീല ശീതളിനെ വീട്ടിലേയ്ക്ക് വിളിപ്പിച്ചു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം എത്തിയ ശീതല്‍ വീണ്ടും ആക്രമിച്ചുവെന്നാണ് പരാതി. ആഷ്ട്രേ ഉപയോഗിച്ച് ഷക്കീലയുടെ തലയ്ക്കടിച്ചുവെന്നും ഇടപെടാന്‍ ശ്രമിച്ച അഭിഭാഷകയുടെ കൈയില്‍ കടിച്ച് പരിക്കേള്പ്പിച്ചെന്നുമാണ് പരാതിയിലുള്ളത്. ഇരുവരും ആശപത്രിയില്‍ ചികിത്സ തേടിയ ശേഷം കോയമ്പേട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബന്ധു കൂടിയായ ശീതളിനെ ആറു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഷക്കീലയാണ് വളര്‍ത്തുന്നത്.
Recent Comments