മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് നടി ശീതൾ തമ്പി. ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചത്.
അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫൂട്ടേജ് എന്ന സിനിമയുടെ ഷൂട്ടിങിനിടെ ശീതളിന് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ താരത്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസില്‍ പറയുന്നു.
പിന്നാലെ ശസ്ത്രക്രിയയ്ക്കു വിധേയായി. ചികിത്സയ്ക്ക് വൻ തുക ചെലവായെങ്കിലും ഘട്ടഘട്ടമായി മൂവി ബക്കറ്റ് നിർമാണ കമ്പനി 1,80,000 രൂപ മാത്രമാണ് നൽകിയെന്നും ശീതൾ ആരോപിക്കുന്നു. നിലവിൽ ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും നഷ്ടപരിഹാരം നൽകുന്നില്ലെന്നും നടി ആരോപിച്ചു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്.
Recent Comments