തെന്നിന്ത്യന്‍ നടി തമന്ന വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. തീയതിയടക്കം താരം ഉടന്‍ പുറത്തു വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയ് വര്‍മയാണ് വരന്. ഇരുവരും ലസ്റ്റ് സ്റ്റോറീസ് 2 ന്റെ വിജയാഘോഷത്തില്‍ ഒന്നിച്ചെത്തിയതോടെ ആരാധകര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. 2025 ല്‍ ഇരുവരും വിവാഹിതരായേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണിപ്പോള്‍ എത്തുന്നത്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരിക്കും വിവാഹം. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകളും ചില മാധ്യമങ്ങളില്‍ വരുന്നുണ്ട്.
ലസ്റ്റ് സ്റ്റോറീസ് 2 ചിത്രീകരണസമയത്താണ് ഇരുവരും പ്രണയത്തിലായത്. പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് യുഭാങ്കര് മിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിജയ് ആദ്യമായി വെളിപ്പെടുത്തിയത്.
‘ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നു/ ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തു പോകാന്‍ കഴിയില്ല. കൂട്ടുകാര്‍ക്കൊപ്പം പോയാല്‍ അവരോടൊപ്പം ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് താല്‍പ്പര്യമില്ല. ഇന്നത്തെ സമൂഹം മറ്റുള്ളവര്‍ എന്തു ചെയ്യുന്നു, അവരുടെ ജീവിതം എങ്ങനെയാണ് എന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അത് ഒരുതരം രോഗമായി പടരുകയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍, നമുക്ക് ഒന്നും ചെയ്യാനില്ല എന്നുവേണം പറയാന്‍. പറഞ്ഞാലും ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. എന്റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നു. അത് പ്രശംസിക്കപ്പെടുന്നു. ജോലിയാണ് ഏറ്റവും പ്രധാനം. അത് ഭംഗിയായി തന്നെ കൊണ്ടുപോകുന്നു. മറ്റൊന്നും എന്നെ ബാധിക്കുന്ന ചര്‍ച്ചകളേയല്ല.’ വിജയ് വര്‍മ പറഞ്ഞു.
Recent Comments