അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. വിഡാമുയര്‍ച്ചിയുടെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. പൊങ്കല്‍ റിലീസായി ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഇതാ ഞങ്ങള്‍ വരുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് വിഡാമുയര്ച്ചിയിലെ നായിക തൃഷ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്ബെയ്ജാനില് വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ കലാസംവിധായകന്‍ മിലന് ഹൃദയാഘാതത്താല്‍ മരണപ്പെട്ടിരുന്നു. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു.
തുനിവാണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. മികച്ച വിജയമാണ് ചിത്രം കൈവരിച്ചത്. എച്ച് വിനോദായിരുന്നു സംവിധാനം നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.
Recent Comments