ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോ. മികച്ച ചലച്ചിത്ര നിര്‍മ്മിതിയാണ് ഭാവന സ്റ്റുഡിയോയുടെ പ്രഖ്യാപിത ലക്ഷ്യം. ഈ ബാനറില്‍ ആദ്യം നിര്‍മ്മിച്ച ചിത്രം ജോജിയാണ്. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോജി സംവിധാനം ചെയ്തതാകട്ടെ ദിലീഷ് പോത്തനും. രണ്ടാമത്തെ നിര്‍മ്മാണ ചിത്രം മധു സി. നാരായണന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സായിരുന്നു. തുടര്‍ന്ന് പാല്‍ത്തൂ ജാന്‍വറും തങ്കവും നിര്‍മ്മിച്ചു. പാല്‍ത്തൂ ജാന്‍വറിന്റെ സംവിധായകന് സംഗീത് ആര്. രാജനും തങ്കത്തിന്റെ സംവിധായകന് ഷഹീദ് അറാഫത്തുമായിരുന്നു. ചുരുക്കത്തില്‍ ഭാവനാ സ്റ്റുഡിയോ ഓരോ ചലച്ചിത്രങ്ങളുടെയും സംവിധാന ചുമതല ഏല്‍പ്പിച്ചത് ഓരോ സംവിധായകരെയാണ്.
ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. അവരുടെ അഞ്ചാമത്തെ ചിത്രം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്കും സൂപ്പര്‍ ശരണ്യയ്ക്കും ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ടൈറ്റില്‍ ആയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 10 ന് തിരുവനന്തപുരത്ത് ആരംഭിക്കും. കേരളത്തിന് പുറമെ ഹൈദരാബാദും തമിഴ്നാട്ടിലെ ചില പ്രദേശങ്ങളും ലൊക്കേഷനുകളാണ്. 75 ദിവസത്തെ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
നസ്ലെനും മമിതാ ബൈജുവാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നര്‍മ്മം നിറച്ചുവച്ച ഒരു പ്രണയകഥയാണ് ഗിരീഷ് ഇത്തവണയും തന്റെ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്.
Recent Comments