പ്രേമലു എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ സംവിധായകന് ഗിരീഷ് എ.ഡി. പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു. റിലീസിന് ശേഷം ചിത്രത്തിനെ അണിയറ പ്രവര്‍ത്തകര്‍ വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ഗിരീഷ് അഭിമുഖത്തില്‍ പറഞ്ഞത്. ഗിരീഷിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് വന്നിരിക്കുന്നത്.
‘സിനിമ റിലീസായി കഴിഞ്ഞിട്ട് പിന്നെ വന്ന് എക്സ്പ്ലെയില് ചെയ്യുന്നതില്‍ ഒരു കാര്യവുമില്ല. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. സിനിമ റിലീസ് ആയിക്കഴിഞ്ഞാല്‍ പിന്നെ അത് പ്രേക്ഷകരുടേതാണ്. പ്രേക്ഷകര്‍ എന്ത് പറയുന്നു, അതാണ് സിനിമ. നമ്മള് ഉദ്ദേശിച്ചത് പ്രേക്ഷകര്‍ക്ക് മനസ്സിലായി ഇല്ല എന്നതാണ് അതിനര്‍ത്ഥം. അതില്‍ പ്രേക്ഷകരുടെ സമീപനത്തില്‍ എനിക്ക് തെറ്റൊന്നും തോന്നിയിട്ടില്ല. അത് (അണിയറ പ്രവര്‍ത്തകര്‍) തിരുത്താന്‍ പോകുന്നതും നല്ലതാണ് എന്ന് എനിക്ക് തോന്നുന്നില്ല.’ ഗിരീഷ് എ.ഡി. പറഞ്ഞു.
മലൈക്കോട്ടൈ വാലിബന് റിലീസായതിനുശേഷം സിനിമയെ വിശദീകരിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് വന്നിരുന്നു. പരോക്ഷമായിട്ടാണെങ്കിലും ഗിരീഷിന്റെ ഈ പരാമര്‍ശം ലിജോയിലേയ്ക്കാണ് കൈ ചൂണ്ടുന്നത്. ഇതാണ് സോഷ്യല്‍ മീഡിയ പെട്ടെന്ന് ചൂട് പിടിക്കാനുണ്ടായ കാരണം.
നെസ്ലെന്, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മാത്യൂസ് അതിഥി വേഷത്തിലുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments