മാണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയന്‍ ശെല്വന്’ ഇന്ത്യ ഒട്ടാകെ സെപ്റ്റംബര്‍ 30 ന് റിലീസിന് ഒരുങ്ങുകയാണ്. 5 ഭാഷകളിലായി റിലീസിന് ചെയ്യുന്ന ചിത്രത്തില്‍ വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
സിനിമയില്‍ ആദിത്യ കരികാലന് എന്ന കഥാപാത്രം ചെയ്യുന്നത് വിക്രമാണ്. ആ കഥാപത്രത്തെ പൂര്‍ണ്ണതയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വേണ്ടി വിക്രം 5 ഭാഷകളിലും സ്വയം ഡബ്ബ് ചെയ്തിരിക്കുകയാണ്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് താരം ഡബ്ബ് ചെയ്തിരിക്കുന്നത്.
പൊന്നിയന്‍ ശെല്‍വന്റെ ടീസറിന് വേണ്ടി 5 ഭാഷകളില്‍ വിക്രം ഡബ്ബ് ചെയ്യുന്ന മേക്കിങ് വീഡിയോയാണ് അണിയറക്കാര്‍ പുറത്ത് വിട്ടിരുക്കുന്നത്.
Our Chola Tiger Roars – in 5 tongues!#PS1 releasing in theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada!@LycaProductions #ManiRatnam @arrahman #Vikram @tipsofficial #PonniyinSelvan pic.twitter.com/VYyMnkN18R
— Madras Talkies (@MadrasTalkies_) July 13, 2022
നിലവില്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്. മുന്‍പ് ശങ്കര്‍ സംവിധാനം ചെയ്ത ‘ഐ’ എന്ന സിനിമക്ക് വേണ്ടി ചൈനീസ് അടക്കമുള്ള വിവിധ ഭാഷകളില്‍ വിക്രം സ്വയം ഡബ്ബ് ചെയ്തിരുന്നു.
മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ആര്. റഹ്മാമാനാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.
Recent Comments