കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെ മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നു. പിണറായി സര്‍ക്കാരിന് കടുത്ത തലവേദനയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍. കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റുന്നത്. കേരളത്തില്‍ കുറച്ചുകാലമായി പ്രതിപക്ഷനേതാവ് കോണ്‍ഗ്രസിന്റെ വി ഡി സതീശനോ, ബിജെപിയുടെ കെ സുരേന്ദ്രനോ അല്ലായിരുന്നു. പകരം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ആയിരുന്നു.
കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്ത് ഷബാനു കേസില്‍ സുപ്രീം കോടതി വിധി മറി കടക്കാന്‍ ഓര്‍ഡിനസ് ഇറക്കിയതിനെ തുടര്‍ന്നാണ് ആരീഫ് ഖാന് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് വി പി സിംഗിന്റെ ജനത ദളില്‍ ചേര്‍ന്നു.അതിനുശേഷമാണ് 2004ല്‍ ബിജെപിയിലെത്തിയത്.
2019 സെപ്റ്റംബര്‍ ഒന്നിനാണ് ആരീഫ് ഖാന് കേരള ഗവര്‍ണറായി അവരോധിതനായത്. അദ്ദേഹത്തിന് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പി സദാശിവം ആയിരുന്നു ഗവര്‍ണര്‍.
ടി എന്‍ ശേഷന് തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ആയപ്പോഴാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് എന്തൊക്കെ അധികാരങ്ങള്‍ ഉണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞത്. അതുപോലെയാണ് ആരീഫ് ഖാനും. ഗവര്‍ണര്‍ക്ക് എന്തൊക്ക അധികാരങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ പത്ര മാധ്യമങ്ങള്‍ക്ക് മുന്നിലിരുന്ന് അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നത് കണ്ടത്. ആരീഫ് ഖാന്റെ പെര്‍ഫോമന്‍സില്‍ ബിജെപി നേതൃത്വം താല്‍പ്പര്യം ഉണ്ട്. അതിനാല്‍ കേരളത്തില്‍ നിന്നും മാറ്റിയാല്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ആരീഫ് ഖാനെ ഗവര്‍ണറാക്കാന്‍ സാധ്യതയുണ്ട്. ഉത്തര്‍പ്രദേശ് അദേഹത്തിന്റെ സംസ്ഥാനമായതിനാല്‍ അവിടെ ഗവര്‍ണറാക്കാന്‍ സാധ്യതയില്ല. 72 കാരനാണ് ആരീഫ് ഖാന്. അതായത് പ്രായത്തില്‍ പിണറായി വിജയനെക്കാള്‍ കുറവാണ്. ഗവര്‍ണര്‍ അല്ലെങ്കില്‍ പ്രധാനപ്പെട്ട മറ്റെന്തെങ്കിലും പദവി അദ്ദേഹത്തിന് നല്‍കിയേക്കാം. ബിജെപി നേതൃത്വം ആരീഫ് ഖാനെ തഴയാന്‍ സാധ്യതയില്ല.
ആരീഫ് ഖാന് പകരം രാജേന്ദ്ര ജോഷിയായിരിക്കും കേരള ഗവര്‍ണര്‍ എന്നാണ് വിവരം. അഡ്മിറല്‍ രാജേന്ദ്ര ജോഷി നിലവില്‍ ആന്‍ഡ്മാന്‍ നിക്കോബറില്‍ ലഫ്റ്റന്റ് ഗവര്‍ണറാണ്.മുന്‍ നാവിക മേധാവിയാണ്.70 കാരനായ അദ്ദേഹത്തിന് പരം വീശിഷ്ട സേവ മെഡല്‍,അതി വീശിഷ്ട സേവ മെഡല്‍,യുദ്ധ സേവ മെഡല്‍, എന്നിവ നേടിയിട്ടുണ്ട്. ആരീഫ് ഖാനെക്കാള്‍ കര്ക്കശ്യക്കാരനാണ് ദേവേന്ദ്ര കുമാര്‍ ജോഷി. അങ്ങനെയാണെങ്കില്‍ പിണറായി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അടി തുടരും.
Recent Comments