ട്വന്റി 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാന് സെമിയില്‍ പ്രവേശിച്ചു. ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്റെ സെമി പ്രവേശനം. ഇടയ്ക്കിടെ മഴ കാളി തടസപ്പെടുത്തി.ഡക്ക്വര്‍ത്ത്-ലൂയിസ് നിയമം പ്രകാരം എട്ടു റണ്‍സിനു കീഴടക്കിയാണ് അഫ്ഗാനിസ്ഥാന് സെമി സ്വന്തമാക്കിയത്. ഇതോടെ ഒന്നാം ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനാക്കാരായി അഫ്ഗാനിസ്ഥാന് സെമിയിലെത്തി. നേരത്തേ അഫ്ഗാനോട് തോറ്റ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായി. അതേസമയം സൂപ്പര്‍ എയിറ്റില്‍ ഒരു കളിപോലും ജയിക്കാതെയാണ് ബംഗ്ലാദേശിന്റെ മടക്കം.അഫ്ഗാനിസ്ഥാന് സൂപ്പര്‍ എട്ടില്‍ ഓസ്ത്രേലിയയെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.ഓസ്ത്രേലിയ ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും തോറ്റ് പുറത്തായി.ബംഗ്ലാദേശ് ഇന്ത്യയോടും ഓസ്ത്രേലിയയോടും അഫ്ഗാനിസ്ഥാനോടും തോറ്റ് ഒരു പോയിന്റും നേടാതെ പുറത്തായി.ഓസ്ത്രേലിയ ബംഗ്ലാദേശിനെ മാത്രമാണ് പരാജയപ്പെടുത്തിയത്.
ബംഗ്ലാദേശ് മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന് ബാറ്റിങ്ങ് തെരെഞ്ഞെടുത്തു. തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അഫ്ഗാന് ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണര്‍ റഹ്മത്തുള്ള ഗുര്‍ബാസ് ഒഴികെ ആര്‍ക്കും കാര്യമായൊന്നും കാഴ്ചവയ്ക്കാനായില്ല. ഗുര്‍ബാസ് 43 റണ്‍സെടുത്തു. തക്സിന് അഹമ്മദിന്റെയും ഷാക്കിബ് അല്‍ ഹസന്റെയും മുസ്തഫിസുര്‍ റഹ്മാന്റെയും റിഷാദ് ഹുസൈന്റെയും മികച്ച ബോളിങ്ങിനുമുന്നില്‍ അഫ്ഗാന് ബാറ്റര്‍മാര്‍ വിഷമിച്ചു. 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 115 റണ്‍സെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി വെട്ടിച്ചുരുക്കി. എന്നാല്‍ 17.5 ഓവറില്‍ 105 റണ്‍സെടുത്തു ബംഗ്ലദേശ് പുറത്തായി.
വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ സെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടും. രണ്ടാമത്തെ സെമിയില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാന് ബി ഗ്രൂപ്പ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും .ഫൈനലില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ്. ഇക്കുറി ഇന്ത്യ ഏകദിന ജേതാക്കളാവുമെന്നാണ് പ്രവചനം.
Recent Comments