‘പിതാമഹന്’ സിനിമയ്ക്ക് ശേഷം സംവിധായകന് ബാലയും നടന് സൂര്യയും ഒന്നിക്കുന്നു. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി കൈകോര്‍ക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയില്‍ ആരംഭിച്ചു.
കോകോ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളിതാരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമിതയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
ബാലക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പുതിയ ചിത്രത്തിന്റെ വിശേഷം സൂര്യ അറിയിച്ചത്.
Been waiting for #DirBala na my mentor to say Action!!! …After 18 years, it’s happiness today…! This moment… we need all your wishes! #Suriya41 pic.twitter.com/TKwznuTu9c
— Suriya Sivakumar (@Suriya_offl) March 28, 2022
”എന്റെ മെന്ററായ സംവിധായകന് ബാല അണ്ണ എനിക്ക് ആക്ഷന്‍ പറയാനായി കാത്തിരിക്കുകയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി. ഈ നിമിഷം നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്ക് ഉണ്ടാകണം” സൂര്യ 41 എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പങ്കുവെച്ചത്.
ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീതസംവിധായകന്. ബാലസുബ്രഹ്മണ്യം ക്യമറയും സതീഷ് സൂര്യ എഡിറ്റിംഗും വി. മായ പാണ്ടി കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു.
Recent Comments