കഴിഞ്ഞ ദിവസമായിരുന്നു കെ ജെ പോൾ മാൻവെട്ടം എന്ന പോളേട്ടന്റെ എഴുപത്തി അഞ്ചാം ജന്മദിനം
. ആരാണ് ഈ കെ ജെ പോൾ മാൻവെട്ടം?
1967 മെയ് 14 നാണു ആദ്യമായി കെ ജെ പോൾ സീസൺ ടിക്കറ്റ് യാത്ര ആരംഭിച്ചത്.അതിപ്പോഴും തുടരുകയാണ് . റയിൽവെ വിഷയങ്ങളിൽ ഇപ്പോഴും സജീവമായി അദ്ദേഹം ഇടപെടലുകൾ നടത്തുന്നു. റയിൽവെ എന്നും എപ്പോഴും പോൾ ചേട്ടന് ഒരു ദൗർബല്യമാണ് . കേരളത്തിലെ റയിൽവെ സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ആശ്രയിക്കാവുന്ന ;വിശ്വസിക്കാവുന്ന ഒരുമനുഷ്യനാണ് കെ ജെ പോൾ.അതുകൊണ്ടാണ് അദ്ദേഹത്തെ MAN Friday എന്നു വിളിക്കുന്നത്.
എറണാകുളത്തെ നഗരത്തിൽ ടി ഡി റോഡും കാനോൻ ഷെഡ് റോഡും ചേരുന്ന ജങ്ക്ഷനിൽ പോൾസൺ ഒപ്ടിക്കൽസ് എന്ന പേരിൽ ഒരു ഷോപ്പുണ്ട്.അതിന്റെ ഉടമ കൂടിയാണ്കെ ജെ പോൾ . ആ ഷോപ്പിലേക്ക് വരുന്നതിനു വേണ്ടി കുറുപ്പുന്തറ റെയിൽവെസ്റ്റേഷനിൽ നിന്നും എറണാകുളം സൗത്ത് സ്റ്റേഷൻ വരെ എല്ലാ ദിവസവും അദ്ദേഹം യാത്ര ചെയ്യാറുണ്ട്.ദിവസവുമുള്ള കുറുപ്പുന്തറക്കും എറണാകുളത്തിനും ഇടയിലുള്ള യാത്രയ്ക്ക് അൻപത്തി ഏഴാം വർഷവും പിന്നിടുകയാണിപ്പോൾ . ഒരു യാത്രക്കാരനെ സംബന്ധിച്ച് ഇത് ഒരു റെക്കാർഡാണ് .
കെ ജെ പോൾ മഞ്ഞുമ്മേൽ ബോയ്സ് (MANJUMELBOYS ഒറിജിനൽ) രക്ഷാധികാരി കൂടി ആണ് .അതിനേക്കാൾ ഉപരി നല്ലൊരു ജീവകാരുണ്യ പ്രവർത്തകനും .
തീവണ്ടികളിലെ യാത്രാ ക്ളേശങ്ങൾ പരിഹരിക്കുവാൻ എഴുപത്തിയഞ്ചാം വയസിലും അദ്ദേഹം ഇടപ്പെടാറുണ്ട്. സാധിക്കുമെങ്കിൽ മാസത്തിൽ രണ്ടു തവണയെങ്കിലും റെയിൽവേയിലെ ഉദ്യോഗസ്ഥരെ നേരിൽ കണ്ടുകൊണ്ടു യാത്രക്കാരുടെ പ്രശ്നങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾക്കുമായി ചർച്ചകളും നടത്താറുണ്ട് .
കെ ജെ പോൾ മാൻവെട്ടം എന്ന മനുഷ്യനെ ശ്രദ്ധേയനാക്കിയത് അദ്ദേഹം നടത്തിയ ഒരു ജീപ്പ് യാത്ര സമരമാണ് .
1995 ജൂലൈ മാസം ഒന്നാം തീയതി വരെ കോട്ടയം റൂട്ടിൽ വൈകീട്ട് ആറു മണിക്ക് ശേഷം ട്രെയിൻ ഗതാഗതം ഇല്ലായിരുന്നു.കോട്ടയത്തുകാർക്ക് വൈകീട്ട് ആറു മണി കഴിഞ്ഞാൽ വീട്ടിലെത്താൻ വലിയ പ്രയാസമായിരുന്നു .ഈ പ്രശ്നത്തിൽ അദ്ദേഹം നിരന്തരമായ ഇടപെടൽ അദ്ദേഹം നടത്തുകയുണ്ടായി .170 ഓളം പരാതികളാണ് റെയിൽവേ മന്ത്രാലയത്തിനു അദ്ദേഹം കൊടുത്തത് . അത് കൂടാതെ റെയിൽവേ ഉദ്യോഗസ്ഥരെ നിരന്തരം കാണുകയും ചർച്ച നടത്തുകയും ചെയ്തു .ഒടുവിൽ കോട്ടയത്തേക്ക് വൈകീട്ട് ആറുമണിക്ക് ശേഷം തീവണ്ടി എന്ന ആവശ്യം റെയിൽവേ അംഗീകരിച്ചു .അങ്ങനെ കോട്ടയം റൂട്ടിൽ വൈകീട്ട് ആറു മണിക്ക് ശേഷം തീവണ്ടി യാഥാർഥ്യമായി എന്ന് മാധ്യമപ്രവർത്തകനായ രമേശ് മാത്യു ക്യാൻ ചാനൽ മീഡിയയോട് പറഞ്ഞു.
1997 ജനുവരി 3 ചെങ്ങന്നൂർ മുതൽ എറണാകുളം വരെ അദ്ദേഹം നടത്തിയ ജീപ്പ് യാത്ര യുടെ പ്രധാന ആവശ്യമായിരുന്നു എറണാകുളം-കോട്ടയം റെയിൽ പാത ഇരട്ടിപ്പിക്കുക .തുടർന്ന് പല പത്രങ്ങളും ഈ പ്രശ്നം വലിയ വാർത്തയാക്കി മനോരമ എഡിറ്റോറിയൽ വരെ എഴുതി.അദ്ദേഹത്തോടൊപ്പം ജീപ്പ് യാത്രയിലുണ്ടായിരുന്ന പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.ഈ മനുഷ്യൻ നടത്തിയ പോരാട്ടമാണ് എറണാകുളം-കോട്ടയം റൂട്ട് ഇരട്ടിപ്പിച്ചത് .സമരത്തോടൊപ്പം അദ്ദേഹം റെയിൽവേ വകുപ്പ് മന്ത്രിമാരെ വരെ കാണുകയും ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട് . 99 ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ബങ്കാരു ലക്ഷ്മൺ റെയിൽവേ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം എറണാകുളത്ത് വന്ന സമയത്ത് കോട്ടയം റൂട്ട് ഇരട്ടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പ്പെടുത്തി.അദ്ദേഹം അനുകൂലമായിരുന്നു.പക്ഷെ ബങ്കാരു ലക്ഷ്മൺ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്നു പോയി പകരം ഒ രാജഗോപാൽ വന്നപ്പോഴാണ് 2022 ജൂൺ മാസം 22 നു കോട്ടയം റൂട്ട് ഇരട്ടിപ്പിച്ചത് (ഡബ്ലിങ് ).
അതേസമയം ആലപ്പുഴ -കായംകുളം റെയിൽപ്പാത ഇരട്ടിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.അമ്പലപ്പുഴ വരെ മാത്രമാണ് എത്തി നിൽക്കുന്നത് .രാവിലെയുള്ള കോട്ടയം നിലമ്പൂർ തീവണ്ടിയും കെ ജെ പോൾ മാൻവെട്ടത്തിന്റെ ശ്രമഫലമായി യാഥാർഥ്യമായതാണ് .സ്വന്തം പോക്കറ്റിൽ നിന്നും പണം എടുത്തതാണ് റെയിൽ യാത്ര ക്ലേശം പരിഹരിക്കുവാൻ ജീവിതത്തിന്റെ സായാഹ്നത്തിലും അദ്ദേഹം ശ്രമിക്കുന്നത് .മറ്റു താല്പര്യങ്ങളില്ലാതെ .
Recent Comments