ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ പ്രൊഡ്യൂസറാണ് മലയാളി കൂടിയായ കെ.ടി. കുഞ്ഞുമോന്.
സൂര്യന്, ജെന്റില്മാന്, കാതലന്‍, കാതല്‍ദേശം, രക്ഷകന് തുടങ്ങിയ ബ്രമാണ്ഡ സിനിമകള്‍ നിര്‍മ്മിച്ച് പവിത്രന്, ഷങ്കര്‍, സെന്തമിഴന്‍ എന്നീ സംവിധായകരെയും നഗ്മ, സുസ്മിതാസെന്‍, തബു ഉള്‍പ്പെടെയുള്ള നായികമാരെയും ഒട്ടനവധി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച കുഞ്ഞുമോന്, ജെന്റില്മാന് 2 എന്ന ബ്രമാണ്ഡ ചിത്രുവുമായി രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ കുഞ്ഞുമോന്റെ വക ഒരു അറിയിപ്പ് ഉണ്ടായിരുന്നു. തന്റെ പുതിയ സിനിമയായ ജെന്റില്മാന് 2 ന്റെ ഇതിഹാസ സംഗീത സംവിധായകന് ആരായിരിക്കും? കൃത്യമായ ഉത്തരം ആദ്യം പ്രവചിക്കുന്ന മൂന്നുപേര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനിത്തുമെന്നായിരുന്നു അറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളാണത്രെ മത്സരത്തില്‍ പങ്കെടുത്തത്. തൊട്ടടുത്ത ദിവസം പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ആരും പ്രതീക്ഷിക്കാതിരുന്ന കുഞ്ഞുമോന്റെ പ്രഖ്യാപനം വന്നു. ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാന കാല സംഗീത ഇതിഹാസം മഹധീര, ബാഹുബലി തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്കിയ എം.എം. കീരവാണിയുടെ പേരാണ് അദേഹം പ്രഖ്യാപിച്ചത്. ഇത് ആരാധകരെയും ഇനിയും ജെന്റില്മാന് 2 നെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് കുഞ്ഞുമോന് വൃത്തങ്ങള്‍ നല്കുന്ന സൂചന.
നായകന്, നായിക, സംവിധായകന് മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ആരാധകരും സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രോജക്ട് ഓണാകേണ്ടി ഇരുന്നതാണെങ്കിലും കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുന്നത് കാത്തിരിക്കുകയാണ് കുഞ്ഞുമോന്. വാര്‍ത്താപ്രചരണം സി.കെ. അജയ് കുമാര്‍.
Recent Comments