സിനിമാപ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഉണ്ണിമുകുന്ദന് ചിത്രം മാര്‍ക്കോ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. ചിത്രം കൊറിയയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഉണ്ണിമുകുന്ദന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രാജമൗലി സംവിധാനം നിര്‍വ്വഹിച്ച് പ്രഭാസ് നായകനായ ബാഹുബലിക്കുശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യന്‍ ചിത്രം കൊറിയയില്‍ റിലീസ് ചെയ്യുന്നപ്പെടുന്നത്. ദക്ഷിണകൊറിയന്‍ എന്റര്‍ടെയിന്‍മെന്റ് മേഖലയിലെ വമ്പന്‍ നിര്‍മ്മാണ കമ്പനിയായ നൂറി പിക്ചേഴ്സാണ് മാര്‍ക്കോ കൊറിയയില്‍ വിതരണത്തിന് എത്തിക്കുന്നത്. ഏപ്രിലിലാകും ചിത്രത്തിന്റെ കൊറിയന്‍ റിലീസ്. 100 സ്ക്രീനുകളില്‍ ചിത്രം പ്രദര്ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ക്കോയുടെ ഈ നേട്ടത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാം ഗോപാല്‍ വര്‍മ്മയും രംഗത്തെത്തിയിട്ടുണ്ട്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments