ലോകത്തിലെ കായിക പ്രേമികള്‍ക്ക് ആനന്ദത്തിന്റെ മഹോത്സവമാണ് ജൂണ്‍ മാസം മുതല്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റായിരുന്നു. യുഎസിലും വെസ്റ്റിന്ഡീസിലുമായിരുന്നു മത്സരം. ട്വന്റി 20 ക്രിക്കറ്റ് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ ജേതാക്കളായി.
ഇപ്പോള്‍ ഫുടബോള്‍ മത്സരത്തിന്റെ ജ്വരത്തിലാണ് ലോകം. യൂറോ കപ്പും, കോപ്പ അമേരിക്ക കപ്പുമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം വിബിംള്ഡന് ടെന്നീസ് മത്സരവും നടക്കുകയാണ്. ഇംഗ്ലണ്ടിലാണ് ടെന്നീസ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്.
യൂറോ കപ്പ് ജര്‍മ്മനിയിലാണ്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ജര്‍മ്മനിയെ 2 -1 നു പരാജയപ്പെടുത്തി സ്പെയിന് സെമി ഫൈനലില്‍ പ്രവേശിച്ചു. പോര്‍ട്ടുഗലും ഫ്രാന്‍സും തമ്മില്‍ നടന്ന ക്വര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ട്ടുഗലിനെ പുറത്താക്കി ഫ്രാന്‍സ് സെമിയിലെത്തി. ഇരുടീമുകളും ഗോള്‍ നേടാത്ത മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിര്‍ണ്ണയിച്ചത്. ഷൂട്ടൗട്ടില്‍ 3 -5 നാണ് ഫ്രാന്‍സ് ഫൈനലില്‍ ഇടം കണ്ടെത്തിയത്. യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുക. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്ജന്റീനയുമായാണ് ഏറ്റുമുട്ടിയത്. അന്ന് ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് പരാജയപ്പെട്ടത്.
കോപ്പ അമേരിക്ക കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ണമായിട്ടില്ല. അമേരിക്കയിലാണ് കോപ്പ അമേരിക്കയുടെ മത്സരങ്ങള്‍ നടക്കുന്നത്. ഇക്വഡോറിനെ പരാജയപ്പെടുത്തി അര്‍ജന്റീന സെമിയിലെത്തി. വെനിസ്വലയും കാനഡയും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കാനഡ ഷൂട്ടൗട്ടില്‍ 3-4 നു വിജയിച്ചു. അര്‍ജന്റീനയും കാനഡയും തമ്മിലാണ് സെമി പോരാട്ടം. ഇനി പനാമ കൊളംബിയയും തമ്മിലും ബ്രസീലും ഉറുഗ്വായും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കാനുണ്ട്.
വിബിംള്ഡന് ടെന്നീസ് മത്സരങ്ങള്‍ ഇംഗ്ളണ്ടില്‍ പുരോഗമിക്കുകയാണ്. മൂന്നാം റൗണ്ട് മത്സരങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. യൂറോ കപ്പും കോപ്പ അമേരിക്കയും അവസാനിച്ച ശേഷമായിരിക്കും വിബിംള്ഡന് ടെന്നീസ് മത്സരങ്ങള്‍ അവസാനിക്കുക. ഫുട്ബാള്‍ മത്സരങ്ങള്‍ കാണുവാന്‍ ലോകത്തിലെ പോലെ ഇന്ത്യയിലും ധാരാളം പ്രേക്ഷകരുണ്ട്. ഇത്തവണ യൂറോ കപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും കോപ്പ അമേരിക്ക കാണുവാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നില്ല. ഇന്ത്യയില്‍ സംപ്രേക്ഷണമില്ലാത്തതുകൊണ്ടാണ്. ടെന്നീസ് മത്സരങ്ങള്‍ കാണുവാനും ഇന്ത്യയില്‍ ധരാളം കാണികള്‍ ഉണ്ട്. ക്രിക്കറ്റിനാണ് ഇന്ത്യയില്‍ കൂടുതല്‍ കാണികളുള്ളത്.
Recent Comments