ഗുകേഷിനു പിന്നാലെ ലോക ചെസിൽ ഇന്ത്യക്ക് വീണ്ടും സുവർണ്ണ നേട്ടം. ന്യൂയോര്‍ക്കിൽ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. തോൽവിയോടെ ടൂർണമെൻ്റ് ആരംഭിച്ച കൊനേരു, രണ്ടാം ദിനം ശക്തമായ തിരിച്ചുവരവ് നടത്തുകയും, മൂന്നാം ദിനം മുന്നിലെത്തുകയുമായിരുന്നു. രണ്ടാം കിരീട നേട്ടത്തിൽ ഏറെ സന്തോഷവും ആവേശവുമുണ്ടെന്ന് കൊനേരു പ്രതികരിച്ചു.
കറുത്ത കരുക്കളുമായി മത്സരം ആരംഭിച്ച കൊനേരു ഇന്തോനേഷ്യയുടെ ഐറിന് ഖരിഷ്മ സുകന്ദറിനെ തോല്‍പ്പിച്ച് 8.5 പോയന്റോടെയാണ് കിരീടം ചൂടിയത്. 2019ൽ മോസ്കോയിലായിരുന്നു കൊനേരുവിന്റെ ആദ്യ കിരീടനേട്ടം.
അമ്മയായ ഒരു ഇന്ത്യൻ വനിതയെ സംബന്ധിച്ച് ഒരു പ്രൊഫഷണലാകുക അത്ര എളുപ്പമല്ലെന്നും, തന്നെ പിന്തുണച്ച മാതാപിതാക്കൾക്കും ഭർത്താവിനും നന്ദി അറിയിക്കുന്നുവെന്നും മത്സര ശേഷം കൊനേരു പറഞ്ഞു. ”ഭർത്താവ് എനിക്ക് പൂർണ പിന്തുണ നൽകി. ഞാൻ യാത്ര ചെയ്യുമ്പോഴൊക്കെ എൻ്റെ മാതാപിതാക്കൾ എൻ്റെ മകളെ പരിപാലിച്ചു. അതൊക്കെയാണ് എന്നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്,” കൊനേരു പറഞ്ഞു.
ആന്ധ്രാപ്രദേശിൽ ഗുഡിവാഡിലാണ് കൊനേരു 1987 മാർച്ച് 31 നു ജനിച്ചത് .37 വയസാണ് . ഇന്ത്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററാണ് കൊനേരു. 2019 ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പും ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പ് വിജയിയുമാണ് , 2024-ൽ വീണ്ടും വിജയിച്ചു. 2002-ൽ , 15 വയസ്സും 1 മാസവും 27 വയസ്സും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി അവർ മാറി. ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഹംപി മൂന്ന് സ്വർണ്ണ മെഡലുകൾ നേടി : 1997 (അണ്ടർ-10 പെൺകുട്ടികളുടെ വിഭാഗം), 1998 (അണ്ടർ-12 പെൺകുട്ടികൾ), 2000 (അണ്ടർ-14 പെൺകുട്ടികൾ).
ലോക ചെസ് ജേതാവായ ഗുകേഷ് തമിഴ്നാട്ടിലാണ് ജനിച്ചതെങ്കിലും മാതാപിതാക്കളുടെ കുടുംബം ആന്ധ്രാപ്രദേശാണ് .
Recent Comments