മമ്മൂട്ടി ചിത്രം പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിനുശേഷം താരത്തിന്റെ തന്നെ മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ഹരിഹരന്-എം.ടി.-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ 1989 ല്‍ പുറത്തിറങ്ങിയ ക്ലാസിക്കല്‍ ചിത്രം ഒരു വടക്കന്‍ വീരഗാഥയാണ് സാങ്കേതിക മികവോടെ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ചിത്രം ഇറങ്ങി 35 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബിഗ് സ്ക്രീനില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ 4K റീമാസ്റ്റര്‍ പതിപ്പിന്റെ ടീസര്‍ പുറത്തിറക്കി.
ചിത്രത്തില്‍ ചന്തു ചേകവരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വടക്കന്‍ പാട്ടുകളിലെ ക്രൂരനും ചതിയനുമായ ചന്തുവിന് മറ്റൊരു മുഖം നല്കിയ സിനിമയായിരുന്നു ഇത്. സുഖേഷ് ഗോപി, ബാലന് കെ. നായര്‍, ക്യാപ്റ്റന്‍ രാജു, മാധവി, ദേവന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ആ വര്‍ഷത്തില്‍ മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. തിരക്കഥാകൃത്ത്, നിര്‍മ്മാണം, കോസ്റ്റിയൂം ഡിസൈന്‍ എന്നീ രംഗത്തും ദേശീയ പുരസ്ക്കാരം നേടിയിരുന്നു. കൂടാതെ ഏഴ് സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. മാറ്റിനി നൗ ആണ് ചിത്രം റീറിലീസിനെത്തിക്കുന്നത്.
Recent Comments