ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ മമ്മൂട്ടിയാണ് നായകന്. ചിതത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 15 ന് എറണാകുളത്ത് തുടങ്ങും.
പ്രമാണിയാണ് ഇതിനുമുമ്പ് ഉണ്ണികൃഷ്ണന് മമ്മൂട്ടിയെ നായകനാക്കി ചെയ്ത ചിത്രം. വിശ്വനാഥപണിക്കര്‍ എന്ന അടിമുടി അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമായിരുന്നു മമ്മൂട്ടി പ്രമാണിയില്‍ അവതരിപ്പിച്ചത്.
സാധാരണ തന്റെതന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നതായിരുന്നു ഉണ്ണികൃഷ്ണന്റെ രീതി. അതിന് മാറ്റമുണ്ടായത് ഐ ലൗ മീ എന്ന ചിത്രത്തിലൂടെയാണ്. സേതുവായിരുന്നു ഈ സിനിമയുടെ തിരക്കഥാകൃത്ത്. അതിനുശേഷം ഉണ്ണികൃഷ്ണന് മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നതും ആറാട്ടിലൂടെയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തിലൂടെയും സാധ്യമായിരിക്കുന്നത്. ഇവരെക്കൂടാതെ ഈ പ്രോജക്ടിന്റെ ഭാഗമായിരിക്കുന്നത് പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹനാണ്.
തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ടൈറ്റിലടക്കം വൈകാതെ പ്രഖ്യാപിക്കും. ഇതിന്റെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി നാളെ ഉണ്ണികൃഷ്ണനും സംഘവും എറണാകുളത്ത് ഒത്തുകൂടുന്നുണ്ട്.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് പൂര്‍ത്തിയാക്കി മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് ഉണ്ണികൃഷ്ണന് ചിത്രത്തിലാണ്.
Recent Comments