ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത് 1994-ല്‍ പുറത്തിറങ്ങിയ സ്വമ്മിന് ശേഷം കാന്‍ ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ ചിത്രം എത്തുകയാണ്. പായല്‍ കപാഡിയയുടെ ആദ്യ ഫീച്ചര്‍ ചിത്രമായ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ ആണ് മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൃദു ഹാറൂണ്‍, കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍.
മുംബൈയിലെ തിരക്കേറിയ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന ചിത്രം അതിയായ ആഗ്രഹത്തിന്റെയും വിമോചനത്തിന്റെയും സ്വത്വത്തിന്റെ അന്വേഷണത്തെക്കുറിച്ചുമാണ് പറയുന്നത്. പ്രശസ്ത നിര്‍മാതാവ് ഷിബു തമീന്‍സിന്റെ മകനാണ് ഹൃദു ഹാറൂണ്‍. തഗ്സ്, മുംബൈക്കാര്‍, ക്രാഷ് കോഴ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധയനാണ് ഹൃദു. മുസ്തഫ സംവിധാനം ചെയ്ത മുറയിലാണ് ഹൃദു ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമാണ് ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്. ഇതിനോടകം തന്നെ ശ്രദ്ധ നേടിയ പ്രഗത്ഭരായ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് മത്സരിക്കുന്നത്.
Recent Comments