കൊച്ചിയെ ആഘോഷലഹരിയിലാക്കി അഞ്ചാമത്ത് ലുലു ഫാഷന്‍ വീക്കിന് സമാപനം. അഞ്ചാംപതിപ്പിന്റെ അവസാന ദിവസവും താരത്തിളക്കമായിരുന്നു റാംപിനെ ആവേശത്തിലാക്കിയത്. സിനിമാതാരങ്ങളായ അഹാന കൃഷ്ണയും ഷെയ്ന് നിഗവും റാംപില്‍ ചുവടുവച്ചു. ലുലു ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം.എ. നിഷാദ് ഇരുവര്‍ക്കും അവാര്‍ഡുകള്‍ കൈമാറി.
സിനിമ താരങ്ങളായ നാദിര്‍ഷാ, വിനീത് കുമാര്‍, ദേവ് മോഹന്‍, അര്ജ്ജുന് അശോകന്, നീരജ് മാധവ്, രമേശ് പിഷാരഡി, അനു മോഹന്‍, ദുര്‍ഗ്ഗ കൃഷ്ണ, തന്വി റാം, സാജിദ് യഹിയ, സാധിക വേണുഗോപാല്‍, ഗായിക മഞ്ജരി, നിര്‍മ്മാതാവ് സന്ദീപ് സേനന് അടക്കമുള്ളവര്‍ റാംപില്‍ എത്തിയിരുന്നു.
ലുലു ഗ്രൂപ്പ് പുറത്തിറക്കിയ കൃതി എന്ന കൈത്തറി ബ്രാന്ഡിന്റെയടക്കം അഞ്ച് ഫാഷന്‍ ഷോകളാണ് അവസാന ദിനം റാംപിനെ ഫാഷന്‍ ലഹരിയിലാക്കിയത്. വിവിധ വിഭാഗങ്ങളിലായുള്ള ഫാഷന്‍ അവാര്‍ഡുകളും സമാപന ചടങ്ങില്‍ വിതരണം ചെയ്തു.
ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്, ബയ്യിംഗ് മാനേജര്‍ ദാസ് ദാമോദരന്‍, ലുലു ഇന്ത്യ കോമേഴ്സല്‍ മാനേജര്‍ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ സംബന്ധിച്ചു.
Recent Comments