ആര്‍ക്കെങ്കിലും രോഗമോ ശത്രുതയോ നമ്മോട് ഉണ്ടെങ്കില്‍ അത് മാറുന്നതിനുവേണ്ടിയാണ് നാം ശത്രുതാസംഹാര പൂജ നടത്തുന്നത്. ശത്രുസംഹാരപൂജ എന്നു പറയുന്നത് തെറ്റാണ്. കാരണം ശത്രുവിനെ നമുക്ക് സംഹരിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് ശത്രുതാസംഹാരം അഥവാ ശത്രുത ഇല്ലാതെയാക്കല്‍ മാത്രമേ സാധ്യമാകൂ.
ശത്രുസംഹാരമെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭയം തോന്നാമെങ്കിലും ഐക്യമത്യസൂക്തപുഷ്പാഞ്ജലിയാണ് നടത്തുന്നതെന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്. ശത്രുവും നമ്മളും തമ്മില്‍ ഐകമത്യം ഉണ്ടാകുന്നതിനും പരസ്പരം മനസ്സിലുണ്ടായ വൈരവും, ശത്രുതയും മാറുന്നതിനും ഐകമത്യസൂക്ത പുഷ്പാഞ്ജലിപോലെ മറ്റൊന്ന് ഇല്ലായെന്നുതന്നെ പറയാം.
Recent Comments