മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമലാപോള്‍. ഇവരില്‍ ആദ്യം ജോയിന്‍ ചെയ്തത് സ്നേഹയായിരുന്നു. ഒരാഴ്ചത്തെ വര്‍ക്ക് പൂര്‍ത്തിയാക്കി അവര്‍ മടങ്ങുകയും ചെയ്തു. ഇനി സെപ്തംബറില്‍ തിരിച്ചെത്തും.
ഇതിനിടെ ഇന്ന് രാവിലെ ഐശ്വര്യലക്ഷ്മി സെറ്റില്‍ ജോയിന്‍ ചെയ്തു. മമ്മൂട്ടിയോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യം ചിത്രംകൂടിയാണിത്. സെപ്തംബര്‍ 24 ന് അമലാപോള്‍ കൂടി എത്തുന്നതോടെ ചിത്രത്തിലെ നായികമാരുടെ സാന്നിദ്ധ്യം സജീവമാകും.
ഉദയകൃഷ്ണന്റെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്ടും പരിസരപ്രദേശങ്ങളിലുമായിട്ടാണ് പുരോഗമിക്കുന്നത്. ചിത്രത്തിന് ഇനിയും ടൈറ്റില്‍ ആയിട്ടില്ല.
ഉണ്ണികൃഷ്ണന് ചിത്രത്തില്‍നിന്ന് ആഗസ്റ്റ് 15 മുതല്‍ മമ്മൂട്ടി വിട്ടുനില്‍ക്കും. 16 ന് ശ്രീലങ്കയില്‍ ചിത്രീകരണം ആരംഭിക്കുന്ന എം.ടി.-രഞ്ജിത്ത് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നതിനുവേണ്ടിയാണ്. 20 ന് മടങ്ങിയെത്തുന്ന മമ്മൂട്ടി 21 ന് ജോയിന്‍ ചെയ്യും.
Recent Comments