ഐശ്വര്യാലക്ഷ്മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി. ചിത്രത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. ഷൂട്ടിംഗ് ഡിസംബര്‍ 18 ന് കാഞ്ഞങ്ങാട് ആരംഭിക്കും.
നിര്‍മല്‍ സഹദേവനാണ് ചിത്രം തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്നത്. ‘രണ’ത്തിനുശേഷം നിര്‍മ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്. ശ്യാമപ്രസാദ് ചിത്രമായ ഹേ ജ്യൂഡിന്റെ തിരക്കഥാകൃത്തും നിര്‍മ്മലാണ്. നടന് പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തും. അതുകൊണ്ടുകൂടിയാവാം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഫാമിലിയും മിത്തും ഇടകലര്‍ന്ന ഒരു ചലച്ചിത്രം. ഒറ്റവാക്കില്‍ അതാണ് കുമാരി. ഒരു സ്ത്രീപക്ഷ സിനിമയല്ലെങ്കിലും സ്ത്രീയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാകാന്‍ പോകുന്ന സിനിമയും.
രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ഷൈന്‍ ടോം ചാക്കോ, ശിവജിത്ത് നന്വ്യാര്, പ്രതാപന്, സുരഭി ലക്ഷ്മി, സ്വാസ്വിക, ശ്രുതി മേനോന്, തന്‍വിറാം എന്നിവരാണ് മറ്റ് താരങ്ങള്‍.
ഫ്രെഷ്ലൈം സോഡാസും ബിഗ് ജെ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് കുമാരി നിര്‍മ്മിക്കുന്നത്. ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ജിജുജോണ്‍ എന്നിവരാണ് ഫ്രെഷ്ലൈം സോഡാസിന്റെ സാരഥികള്‍. ജിന്‍സ് വര്‍ഗ്ഗീസിന്റേതാണ് ബിഗ് ജെ എന്റര്‍ടെയ്ന്‍മെന്റ്സ്. ഹാരിസ് ദേശം ലൈന്‍ പ്രൊഡ്യൂസറാണ്. എബ്രഹാം ജോസഫ് ഛായാഗ്രഹണവും ഗോകുല്‍ദാസ് കലാസംവിധാനവും അമല്‍ചന്ദ്രന്‍ മേക്കപ്പും സ്റ്റെഫി സേവ്യര്‍ കോസ്റ്റ്യൂമും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബിനു മുരളിയും പ്രൊഡക്ഷന്‍ മാനേജര്‍ നികേഷ് നാരായണനുമാണ്.
Recent Comments