സംവിധായകന് മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ഐശ്വര്യാ റായ് അവതരിപ്പിക്കുന്ന ചോള സാമ്രാജ്യത്തിലെ പഴുവൂരിന്റെ രാജ്ഞി നന്ദിനിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന് വിക്രമിന്റെയും കാര്‍ത്തിയുടെയും ക്യാരക്ടര്‍ ലുക്ക് പോസ്റ്ററുകള്‍ പുറത്തു വിട്ടിരുന്നു. പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
‘പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട്’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുള്ളത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്വന്’ തമിഴ്, മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം പിഎസ്-1 സെപ്റ്റംബര്‍ 30-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വാര്‍ത്താപ്രചരണം സി.കെ. അജയ് കുമാര്‍.
Recent Comments