മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ ശെല്വന്’. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളെ അണിനിരത്തുന്ന ചിത്രം, എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സിനിമയുടെ ചിത്രീകരണം മധ്യപ്രദേശിലെ ഓര്‍ക്കയില്‍ പുരോ?ഗമിക്കുകയാണ്.
ഇപ്പോല്‍ ലൊക്കേഷനില്‍ നിന്നുള്ള നടി ഐശ്വര്യ റായിയുടെ ചിത്രം ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരിക്കുകയാണ്. പിങ്ക് നിറത്തിലെ സില്‍ക്ക് സാരി ധരിച്ച് ആഭരണങ്ങളും അണിഞ്ഞ ഐശ്വര്യയെ ചിത്രത്തില്‍ കാണാം. നന്ദിനി, മന്ദാകിനി എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ ശെല്വന് എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജയറാം, പ്രകാശ് രാജ്, വിക്രം, ജയം രവി, കാര്‍ത്തി തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ജയമോഹനാണ് സംഭാഷണം. എ. ആര് റഹ്മാന്റെ സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ഛായാഗ്രഹണം രവി വര്മ്മന്. തോട്ട ധരണിയും,വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും കൈകാര്യം ചെയ്യുന്നു. ബൃന്ദ മാസ്റ്ററുടേതാണ് നൃത്ത സംവിധാനം. ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.
500 കോടിയിലേറെ ചിലവ് വരുന്ന ചിത്രം, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു നാഴിക കല്ലായിരിക്കും എന്നാണ് വിലയിരുത്തല്‍.
Recent Comments