ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ സെക്കന്റ് ഷെഡ്യൂള്‍ ചെറുവത്തൂരില്‍ ആരംഭിച്ചു. ആദ്യ ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ പൂര്‍ത്തിയായിരുന്നു. ടൊവിനോയുടെ കള്ളന് മണിയന്റെ വേഷമാണ് ആദ്യ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്തത്. രണ്ടാം ഷെഡ്യൂളില്‍ സാധാരണക്കാരനായ അജയന്റെ വേഷത്തിലാണ് എത്തുന്നത്.
ചിത്രത്തില്‍ ടൊവിനോയുടെ നായിക കൃതി ഷെട്ടിയാണ്. അവരിന്ന് സെറ്റില്‍ ജോയിന്‍ ചെയ്തു. നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കൃതി ഷെട്ടി അജയന്റെ രണ്ടാം മോഷണത്തിലേക്ക് എത്തിയിരിക്കുന്നത്. കൃതിയെ കൂടാതെ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും സിനിമയിലെ നായികമാരാണ്. ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, ജഗദീഷ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റു താരങ്ങള്‍.
നവാഗതനായ ജിതിന് ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിര്‍മ്മാണ പങ്കാളിയാണ്. ജോമോന് ടി ജോണാണ് ഛായാഗ്രാഹകന്‍. ഇന്ത്യയില്‍ ആദ്യമായി ആരി അലക്സ സൂപ്പര്‍ 35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമ കൂടിയാണിത്.
Recent Comments