‘തല’ എന്ന് തന്നെ അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം അജിത്. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് ഈ അഭ്യര്‍ത്ഥന.
ഇനി മുതല്‍ ‘അജിത് കുമാര്‍’ എന്നോ അല്ലെങ്കില്‍ ‘എ.കെ.’ എന്നോ മാത്രം പരാമര്‍ശിക്കണമെന്നും ‘തല’ എന്ന് വിളിക്കരുതെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. 2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന വിളിപ്പേര് വന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി അജിത്തിനെ തല എന്നാണ് ആരാധകര്‍ അഭിസംബോധന ചെയ്യുന്നതും.
നടന് വിജയ് യെ ഇളയ ദളപതിയെന്നും അജിത്തിനെ തലയെന്നുമാണ് ആരാധകര്‍ വിളിക്കുന്നത്. തല-ദളപതി ഫാന്‍ ഫൈറ്റ് സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്തിരുന്നു. നേരത്തെ തന്റെ ആരാധക സംഘത്തെ അജിത് പിരിച്ചുവിട്ടിരുന്നു. അജിത് നായകനായ വാലിമൈ 2022 പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. എച്ച്. വിനോദ് സംവിധാനം സംവിധാനം ചെയ്യുന്ന വാലിമൈയില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച വാലിമൈയില്‍ ബോളിവുഡ് താരം ഹുമ ഖുറേഷി, യാമി ഗൗതം, കാര്‍ത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
Recent Comments