കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തള്ളി എ കെ ആന്റണിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എകെ ആന്റണി അന്‍പതിനായിരം രൂപ നല്‍കും. രാഷ്ട്രീയം മറന്ന് ദുരന്തത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തണമെന്നും എകെ ആന്റണി പറഞ്ഞു.
മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനു സംഭാവന നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ല .ഇടതുപക്ഷത്തിനു കൊടുക്കേണ്ട ആവശ്യമില്ല. സംഭാവന നല്കാന് കോണ്‍ഗ്രസിന്റേതായ ഫോറങ്ങള്‍ ഉണ്ടെന്ന് സുധാകരന് വ്യക്തമാക്കിയിരുന്നു.
രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് രമേശ് ചെന്നിത്തല പറയുകയും ചെയ്തു അതിനെതിരെ. സുധാകരന് ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അതിനിടെയാണ് രമേശ് ചെന്നിത്തല വീണ്ടും സംഭാവന നല്‍കിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് പറഞ്ഞതോടെ സുധാകരന് ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഒരു ദിവസം മുമ്പ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.
അതിലെ പ്രധാന വാചകം ഇപ്രകാരമാണ്. ‘ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെ പറ്റിയും വലിയ വിമര്‍ശങ്ങള്‍ ജനങ്ങളെപ്പോലെ ഞങ്ങള്‍ക്കുമുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങള്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാന്‍ മാധ്യമങ്ങള്‍ ഈ അവസരത്തില്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ‘എന്നാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് ഒരിടത്തും പറയുന്നില്ല. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ആദ്യം സംഭാവന നല്‍കിയത് യുഡിഎഫ് കണ്‍വീനറായ എം എം ഹസനായിരുന്നു.
എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് എകെ ആന്റണി പറഞ്ഞതോടെ കെ സുധാകരന് പാര്‍ട്ടിയില്‍ ദുര്‍ബലനായി.
Recent Comments