മമിതാ ബൈജുവിന് പിറന്നാള്‍ ആശംസയുമായി കൂട്ടുകാരിയും നടിയുമായ അഖില ഭാര്ഗവന്. മമിതയുടെ 23-ാം പിറന്നാളാണിന്ന്. അഖില പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘നീ ഒരുപാടൊരുപാട് സ്പെഷ്യലാണ്. നമ്മുടെ നല്ല നിമിഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം, പശ്ചാത്തലത്തില്‍ നമ്മുടെ പ്രിയപ്പെട്ട ഗാനം, ജന്മദിനാശംസകള് പ്രിയപ്പെട്ടവറേ’ എന്നാണ് ചിത്രം പങ്കുവച്ച് അഖില കുറിച്ചത്.
View this post on Instagram
പ്രേമലു എന്ന ചിത്രത്തില്‍ മമിത റീനുവിനെ അവതരിപ്പിച്ചപ്പോള്‍ കൂട്ടുകാരി കാര്‍ത്തികയെ അവതരിപ്പിച്ചത് അഖില ഭാര്‍ഗവനായിരുന്നു. ഇരുവരുടെയും കോമ്പോ പ്രേക്ഷകരുടെ അഷ്ടം കവര്‍ന്നിരുന്നു.
Recent Comments