അക്ഷയ് കുമാറിനെ നായകനാക്കി പ്രിയന് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ ആലോചനകള്‍ വളരെ നേരത്തേതന്നെ ആരംഭിച്ചതാണ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്.
അക്ഷയ് കുമാറുമായുള്ള ചര്‍ച്ചകള്‍ക്കായി പ്രിയന് ഹൈദരാബാദില്‍ എത്തിയിരുന്നു. രാമോജി ഫിലിം സിറ്റിയിലാണ് അക്ഷയ് അഭിനയിക്കുന്ന സിങ്കത്തിന്റെ ചിത്രീകരണം നടക്കുന്നത്. അക്ഷയ് കുമാറുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ അദ്ദേഹം പ്രൊജക്ട് കമ്മിറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ഷൂട്ടിംഗ് കഴിഞ്ഞ് കാരവനില്‍ എത്തിയ അക്ഷയ്യുടെ ഹോട്ടലിലേയ്ക്കുള്ള മടക്കയാത്ര സ്കൂട്ടറിലായിരുന്നു. പ്രിയനെ പിന്‍സീറ്റില്‍ ഇരുത്തിയായിരുന്നു യാത്ര. ഏറെ നേരം രാമോജിയിലൂടെ ചുറ്റിയടിച്ച ശേഷമാണ് ഇരുവരും ഹോട്ടലില്‍ എത്തിയത്.
അക്ഷയ് കുമാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അക്ഷയ് കുമാര്‍ ചിത്രത്തിന് മുന്നോടിയായി മറ്റൊരു ഹിന്ദി ചിത്രവും പ്രിയന് സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ ചിത്രീകരണം നവംബര്‍ 9-ാം തീയതി ആരംഭിക്കും. പ്രിയന്റെ കരിയറിലെ ഏറെ പ്രത്യേകതകളുള്ള ഒരു പ്രൊജക്ട് കൂടിയാണിത്. അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാകും. അതിനുശേഷം ഒരു മലയാളചിത്രവും പ്രിയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്. അത് കഴിഞ്ഞേ അക്ഷയ് കുമാര്‍ ചിത്രത്തിലേയ്ക്ക് കടക്കൂ. തുടര്‍ന്ന് പ്രിയന്റെ നൂറാമത്തെ ചലച്ചിത്രസംവിധാനത്തിലേയ്ക്ക് കടക്കും. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്.
Recent Comments