സെപ്തംബര്‍ 9 അക്ഷയ് കുമാറിന്റെ 56-ാം ജന്മദിനമായിരുന്നു. ആ ദിവസം ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍, അക്ഷയ് കുമാറും മകന് ആരവും സന്ദര്‍ശനം നടത്തി. ക്രിക്കറ്റ് താരം ശിഖര്‍ ധവാനും കുടുംബവും ഇവരോടൊപ്പമുണ്ടായിരുന്നു. ബാബ മഹാകാലേശ്വറിന്റെ അനുഗ്രഹം തേടിയാണ് ഇവര്‍ ക്ഷേത്രത്തില്‍ എത്തിയത്. പുലര്‍ച്ചെ മഹാകാലേശ്വരന് ഭസ്മ ആരതി നടത്തുകയും ചെയ്തു.
ഇരുവരും കുടുംബസമേതം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ക്ഷേത്രത്തിലെത്തുകയായിരുന്നു. രാജ്യം ഇനിയും വളരണമെന്നും ബാബയുടെ അനുഗ്രഹം നിലനില്ക്കണമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. തങ്ങളെ ഇവിടെ കൊണ്ടു വന്നതിന് ദൈവത്തോട് നന്ദിയുണ്ടെന്നും ബാബയുടെ അനുഗ്രഹം വാങ്ങിയെന്നും ശിഖര്‍ ധവാനും പറഞ്ഞു.
പൃഥ്വിരാജിന് ഒപ്പമുള്ള ‘ബഡേ മിയാന്‍ ചോട്ടെ മിയാനും’ ,’മിഷന് റാണിഗഞ്ചുമാണ്’ അക്ഷയ് കുമാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ‘ഓ മൈ ഗോഡ് 2’ – വാണ് അദ്ദേഹത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.
Recent Comments