നടന് അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. മുംബൈയിലെ ഹിരനന്ദനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് (സെപ്തംബര്‍ 8) രാവിലെയായിരുന്നു അന്ത്യം.
ട്വിറ്ററിലൂടെ മാതാവിന്റെ വിടവാങ്ങല്‍ വാര്‍ത്ത സ്ഥിരീകരിച്ച അക്ഷയ് വികാരനിര്‍ഭരമായ കുറിപ്പും പങ്കുവെച്ചു.
സിണ്ട്രല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ബ്രിട്ടനിലായിരുന്നു അക്ഷയ് കുമാര്‍. മാതാവിന്റെ ആരോഗ്യനില വഷളായതോടെ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. അരുണ ഭാട്ടിയയുടെ നിര്യാണത്തില്‍ സല്മാന്ഖാന്, അജയ് ദേവ്ഗന്‍, നിമ്രത് കൗര്‍, ഇഷാഡിയോള്, ഗൗതംഗാംഭീര് തുടങ്ങിയ പ്രമുഖരും അനുശോചനം പങ്കുവച്ചിരുന്നു.
സെപ്തംബര്‍ 9 അക്ഷയ്കുമാറിന്റെ 53-ാം പിറന്നാളായിരുന്നു. അതിന്റെ തലേന്നാണ് അമ്മയുടെ വിയോഗം. അമ്മയുടെ ആരോഗ്യനിലയെ കുറിച്ച് അക്ഷയ് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. തനിക്കും കുടുംബത്തിനും ദുഃഖകരമായ സമയമാണിതെന്നും അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അക്ഷയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
Recent Comments