കര്‍ണാടക സംഗീതത്തിന്റെ പിതാമഹന് എന്നറിയപ്പെടുന്ന പുരന്ദര ദാസയുടെ സംഭവബഹുലമായ ജീവചരിത്രം ചലച്ചിത്രമാകുന്നു.
അഞ്ഞൂറ് വര്‍ഷങ്ങള്‍ മുമ്പുള്ള ജീവിത പശ്ചാത്തലത്തെ പുനര്‍സൃഷ്ടിച്ച് ആവിഷ്കരിക്കുന്ന ‘പുരന്ദര ദാസ’ എന്ന ചലച്ചിത്രം സംവിധാനം ചെയ്യുന്നത് അലക്സ് പോളാണ്. സംഗീത സംവിധായകന് എന്ന നിലയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അലക്സ് പോള്‍ സംവിധാന മേലങ്കി അണിയുന്ന ആദ്യ ചിത്രംകൂടിയാണിത്. മലയാളത്തിലും മറ്റു ഇന്ത്യന്‍ ഭാഷകളിലുമായിട്ടാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. അലക്സ് പോളിനോടൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്നുള്ള അഞ്ച് സംവിധായകരും ഈ കൂട്ടായ്മയില്‍ പങ്കാളിയാകും. പുരന്ദര ദാസയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. ഡിസംബറില്‍ തീയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ ഈ പ്രൊജക്ടിന്റെ ഭാഗമാകും.
ഇന്നലെ അലക്സ് പോളിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച അന്തിമ ധാരണ രൂപപ്പെട്ടത്. നിര്‍മ്മാതാക്കളും ടെക്നീഷ്യന്മാരുമടക്കം ചര്‍ച്ചയില്‍ പങ്കുകൊണ്ടു.
സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ലാലിന്റെ അനുജനാണ് അലക്സ് പോള്‍. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചതിക്കാത്ത ചന്തുവിലെ പാട്ടുകള്‍ കമ്പോസ് ചെയ്തുകൊണ്ടാണ് അലക്സ് പോളിന്റെ അരങ്ങേറ്റം. ബ്ലാക്ക്, രാജമാണിക്യം, ഹലോ, തൊമ്മനും മക്കളും, തുറുപ്പുഗുലാന്‍, ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, 2 ഹരിഹര്‍ നഗര്‍, സീനിയേഴ്, ഇന്‍ ഗോസ്റ്റ്ഹൗസ് ഇന്‍, കിംഗ് ലിയര്‍ എന്നിവ അലക്സ് പോള്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങളാണ്. നിലവില്‍ മ്യൂസിക് തെറാപ്പിയില്‍ പഠനങ്ങള്‍ നടത്തുകയാണ് അലക്സ്.
Recent Comments