തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരണത്തിന് ബിജെപി നേതാക്കള്‍ ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. ഓരോ പാര്‍ട്ടികളേയും ഒപ്പം നിര്‍ത്തേണ്ടത് നിര്‍ണായകമാണെന്നിരിക്കെ, ബിജെപിയുമായി വിലപേശല്‍ ആരംഭിച്ച് സഖ്യകക്ഷികളും.
സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടുവെന്നാണ് സൂചന. കൃഷി, ജല്‍ശക്തി, ഐ.ടി. വകുപ്പുകളില്‍ കേന്ദ്രമന്ത്രിസ്ഥാനത്തിന് പുറമെ ധനകാര്യ സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടേക്കും. അതേസമയം, അഞ്ചുമുതല്‍ ആറുവരെ വകുപ്പുകളും ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന.
ഏക്നാഥ് ഷിന്ദേയുടെ ശിവസേനയും എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പസ്വാനും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും കുമാരസ്വാമിയുടെ ജെ.ഡി.എസും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ജൂണ്‍ എട്ട് ശനിയാഴ് പുതിയ നരേന്ദ്രമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്ന് സ്ഥാനമേറ്റെടുത്തേക്കും. ലോക്സഭ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി.
Recent Comments