പ്രശസ്ത നിര്‍മ്മാതാവ് ആല്വിന് ആന്റണി നിര്‍മ്മിക്കുന്ന മൂന്ന് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
ആദ്യ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവി 1 ന് അടിമാലിയില്‍ ആരംഭിക്കും. ഓംശാന്തി ഓശാന, ഒരു സെക്കന്റ്ക്ലാസ് യാത്ര, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സഞ്ജു സാമുവല്‍ ആണ് സംവിധായകന്. മാത്യു തോമസ്, അനശ്വര രാജന്, ഗുരു സോമസുന്ദരം എന്നിവരാണ് കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. ബാറ്റ്മിന്റനെ അധീകരിച്ച് ഒരുങ്ങുന്ന ചിത്രമാണിത്. സ്പോര്‍ട്സും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. നിഖില്‍ എസ്. പ്രവീണാണ് ഈ ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത്. നന്ദു പൊതുവാളാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
അനന്യ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്. ആസിഫ് അലി, രഞ്ജി പണിക്കര്‍, ബാബുരാജ് തുടങ്ങിയവര്‍ക്കൊപ്പം തമിഴില്‍നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടാവും. ഫെബ്രുവരി 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. പൊള്ളാച്ചിയും മറയൂരുമാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ഉടന്‍ ഉണ്ടാകും.
പൃഥ്വിരാജും നയന്‍താരയും ജോഡികളായ ‘ഗോള്‍ഡി’നുശേഷം അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്ട്. പാട്ടിന്റെ നിര്‍മ്മാതാവും ആല്വിന് ആന്റണിയാണ്. ഫഹദ് ഫാസിലും നയന്‍താരയുമാണ് ചിത്രത്തിലെ നായകനും നായികയും. ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്. പാട്ടിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും.
ഈ മൂന്ന് ചിത്രങ്ങളും ആല്വിന് ആന്റണിയുടെ സ്വന്തം നിര്‍മ്മാണക്കമ്പനിയായ അനന്യ ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ഇതു കൂടാതെ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനോടൊപ്പം ചേര്‍ന്ന് ഒരു ബിജുമേനോന് ചിത്രവും ആല്വിന് ആന്റണി നിര്‍മ്മിക്കുന്നു. മാര്‍ത്താണ്ഡനാണ് സംവിധായകന്. ബിപിന്‍ ചന്ദ്രനാണ് ഈ ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ‘പാവാട’യ്ക്കുശേഷം മാര്‍ത്താണ്ഡനും ബിപിനും ഒന്നിക്കുന്ന ചിത്രംകൂടിയാണ്.
Recent Comments