നടി അമലപോളും ജഗദ് ദേശായിയും വിവാഹിതരാകുന്നു. അമലയുടെ സുഹൃത്തായിരുന്നു ജഗദ്. പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദാണ് വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ‘ജിപ്സി ക്യൂന്‍ സമ്മതം മൂളി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഡാന്‍സ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് ജഗദ് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് ചുംബനം നല്‍കുന്നതും വിഡിയോയില്‍ കാണാം.
View this post on Instagram
2014ല്‍ അമല തമിഴ് സംവിധായകന് എഎല്‍ വിജയിനെ വിവാഹം ചെയ്തിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹമോചനം നേടി.
2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളില്‍ അഭിനയിച്ചു. കഡാവര്‍ എന്ന സിനിമയിലൂടെ നിര്‍മാണരംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം.
Recent Comments