അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവ് ജഗദ് ദേശായി പകര്‍ത്തിയതാണ് അമലയുടെ ഈ മനോഹര ചിത്രങ്ങള്‍. ബാലിയില്‍നിന്നുള്ള ചിത്രങ്ങളാണിത്. അമ്മയായശേഷം അമല കൂടുതല്‍ സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകള്‍.
View this post on Instagram
ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. അമല കുടുംബത്തോടൊപ്പമാണ് അവധി ആഘോഷിക്കാനെത്തിയത്. ഭര്‍ത്താവ് ജഗദ് ദേശായിയും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ആസിഫ് അലി നായകനായെത്തിയ ലെവല്‍ ക്രോസിലാണ് നടി അവസാനം അഭിനയിച്ച ചിത്രം. പൃഥ്വിരാജ് ചിത്രം ആടുജീവിതമാണ് അമലയുടേതായി തിയേറ്ററുകളിലെത്തിയ മറ്റൊരു സിനിമ.
Recent Comments