അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാപോള്‍ മലയാള സിനിമയിലേക്ക് ദേവിക എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ടീച്ചര്‍. വിവേക് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് തന്നെ ചിത്രം ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. ചിത്രത്തിലെ നായകനായ ഹക്കിം ഷായും മഞ്ജു പിള്ളൈയും ചെമ്പന്‍ വിനോദും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ദേവിക ടീച്ചറിലൂടെ കടന്നു പോകുന്ന കഥ പുതിയ ഒരു പാഠമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments