ആര് ജെ മഡോണയിലെ നായിക അമലേന്ദു കെ രാജ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നു.
തന്റെ കരിയറിന്റെ തുടക്കം ആര്.ജെ. മഡോണയിലൂടെയാണെന്നും ചിത്രത്തിന്റെ പിന്നണിയിലും മുന്നണിയിലും പുതിയവരാണെങ്കിലും ഒരു വലിയ പരിശ്രമത്തിന്റെ ഫലമാണ് ചിത്രമെന്നും അമലേന്ദു പങ്കുവച്ചു.
ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മിസ്റ്ററി, ത്രില്ലര്‍, ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നായിരിക്കും. ചിത്രം പുറത്തിറങ്ങുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും പ്രേക്ഷകരെല്ലാരും പുറത്തുവന്ന ടീസര്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തുവാനും അമലേന്ദു കൂട്ടിച്ചേര്‍ത്തു.
ഹിച്ച്കൊക്ക് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുന്ന ചിത്രം ‘എ സ്റ്റോളന്‍ ബയോപിക്’ എന്ന ടാഗ്ലൈനിലാണ് വരുന്നത്. മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും, എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്ത് മറ്റൊരു വ്യക്തിയുടെ മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാസാരം.
അമലേന്ദുവിനെ കൂടാതെ അനില്‍ ആന്റോ, ഷേര്‍ ഷാ ഷെരീഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജിജോ ജേക്കബ്, നീലിന് സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
തിരക്കഥ എഡിറ്റിംഗ് – ആനന്ദ് കൃഷ്ണ രാജ്, ഛായാഗ്രഹണം – അഖില്‍ സേവ്യര്‍, മ്യൂസിക് – രമേശ് കൃഷ്ണന് എം കെ, വരികള്‍ – ഋഷികേശ് മുണ്ടാണി, ആര്‍ട്ട് – ഡാനി മുസിരിസ്, സൗണ്ട് ഡിസൈന്‍ – ജസ്വിന് മാത്യു ഫെലിക്സ്, മേക്കപ്പ് – മഹേഷ് ബാലാജി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഫ്രാന്‍സിസ് ജോസഫ് ജീര, അസ്സോസിയേറ്റ് ഡയറക്ടര്‍ – നിരഞ്ജന്, ഡി ഐ – ലിജു പ്രഭാകര്‍, മിക്സ് എന്‍ജിനിയര്‍ – ജിജുമോന്‍ ടി ബ്രൂസ്, വി എഫ് എക്സ് – മനോജ് മോഹനന്, പി ആര് ഓ – പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എം ആര് പ്രൊഫഷണല്‍, ടൈറ്റില്‍ – സനല്‍ പി കെ, ഡിസൈന്‍- ജോസഫ് പോള്സന്.
Recent Comments