പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വന്റെ (പി.എസ് 1) ടീസര്‍ പുറത്തുവിട്ടു. ഇന്നലെ വൈകിട്ട് 6 മണിക്ക് ചെന്നൈയിലെ ട്രേഡ് സെന്ററില്‍വച്ച് നടന്ന വിപുലമായ ചടങ്ങിലാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ചടങ്ങില്‍ മണിരത്നത്തോടൊപ്പം സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. വിക്രം, ജയറാം, റഹ്മാന്, ഐശ്വര്യ റായ് എന്നിവരുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. വിപുലമായ ട്രെയിലര്‍ ലോഞ്ചും ഉടനുണ്ടാവും. അന്ന് പൊന്നിയിന്‍ സെല്‍വന്റെ എല്ലാ താരനിരക്കാരും ടെക്നീഷ്യന്മാരും പങ്കെടുക്കുമെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ചോള സാമ്രാജ്യത്തിലെ യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ് ടീസറില്‍ വന്നുമറിയുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചവരാണ് ചോള രാജ വംശം. ചോള സാമ്രാജ്യത്തിലെ ഇതിഹാസ ചക്രവര്‍ത്തി രാജരാജ ചോളനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പൊന്നിയിന്‍ സെല്വന്. ഈ ടൈറ്റില്‍ കഥാപാത്രത്തെ അവതരിക്കുന്നത് ജയം രവിയാണ്. ചിയാന്‍ വിക്രം ആദിത്യ കരികാലനായി എത്തുമ്പോള്‍ കാര്‍ത്തി വന്ദിയ ദേവനായും ഐശ്വര്യ റായി നന്ദിനി റാണിയായും തൃഷ കുന്ദവി രാജകുമാരി എത്തുന്നു.
മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്. റഹ്മാന് സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 25 കോടിക്കാണ് വിറ്റ് പോയത്. ചിത്രത്തില്‍ വിക്രം, ജയം രവി, കാര്‍ത്തി,ഐശ്വര്യ റായ്,തൃഷ,പ്രകാശ് രാജ്, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന്, ബാബു ആന്റണി എന്നിവരും ഭാഗമാകുന്നുണ്ട്. 500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Recent Comments