ഇന്ത്യയ്ക്ക് നൽകിയിരുന്ന ഫണ്ട് അമേരിക്ക നിർത്തി. എന്താണ് യാഥാർഥ്യം? ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുവാനും ജനാധിപത്യം ശക്തിപ്പെട്ടുത്തുവാനും ഉദ്ദേശിച്ചുള്ള യുഎസ് ധനസഹായം പിൻവലിച്ചതായി യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ് (DOGE) വെളിപ്പെടുത്തിയതിനെത്തുടർന്ന് വൻ ചർച്ചകൾ ആണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുവാനും ജനാധിപത്യം ശക്തിപ്പെട്ടുത്തുവാനും ഉദ്ദേശിച്ചുള്ള യുഎസ് ധനസഹായമായിരുന്നോ ഇന്ത്യക്ക് ലഭിച്ചത്. അല്ലായെന്നാണിപ്പോൾ വ്യക്തമായി കൊണ്ടിരിക്കുന്നത് .
കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനും രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനും വേണ്ടിയായിരുന്നു അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് ഫണ്ട് ഒഴുകിയത് എന്നതാണ് വാസ്തവം. ജോബൈഡന്റെ കാലത്തായിരുന്നു ഇത്. അമേരിക്കയുടെ ചാര സംഘടന സിഐഎയുടെ നിർദേശപ്രകാരമാണ് ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കുവാൻ 21 മില്യൺ ഡോളർ (ഏകദേശം 186 കോടി രൂപ) ഇന്ത്യയിലെ നൂറു മാധ്യമസ്ഥാപനങ്ങൾക്ക് വിതരണം ചെയ്തത്.
ഏതൊക്കെ മാധ്യമസ്ഥാപനങ്ങൾക്കാണ് അമേരിക്കൻ ഫണ്ട് ലഭിച്ചതെന്ന് ഇതിനകം പല യൂട്യൂബ് ചാനലുകളും, വിക്കിലീക്സും പുറത്ത് വിട്ടുണ്ട്. എന്നിട്ടും മേൽപ്പറഞ്ഞ മാധ്യമസ്ഥാപനങ്ങൾ ഒന്നും അപകീർത്തി കേസ് ഫയൽ ചെയ്തിട്ടില്ല .കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ അട്ടിമറി നടത്തുവാൻ അമേരിക്കയിൽ നിന്നും ഫണ്ട് വന്നിരുന്ന കാര്യം ഈയിടെ അമേരിക്കയിൽ നടന്ന ട്രംപ് -മോഡി കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യപ്പെട്ടതായാണ് വിവരം. അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് ഒഴുകിയ പണത്തെക്കുറിച്ചും ഏതൊക്കെ മധ്യസ്ഥാപനങ്ങളാണ് അത് കൈപ്പറ്റിയത് എന്നിവയെക്കുറിച്ചും കേന്ദ്ര സർക്കാർ ഉടനെ അനേഷണം നടത്തുമെന്നാണ് സൂചന .ഒരു പക്ഷെ ഇതിനകം അനേഷണം നടക്കുന്നുണ്ടാവാം.
അനേഷണത്തിനു ശേഷം കേന്ദ്ര സർക്കാർ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുവാൻ അമേരിക്കയിൽ നിന്നും ഫണ്ട് കൈപ്പറ്റിയ മുഴുവൻ മാധ്യമസ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ പുറത്ത് വിടും .അക്കൂട്ടത്തിൽ കേരളത്തിലുള്ള ചില മാധ്യമസ്ഥാപനങ്ങലുമുണ്ടാവും. കേരളത്തിലെ ഒരു പ്രമുഖമായ മാധ്യമ സ്ഥാപനമാണ് അമേരിക്കൻ ഫണ്ട് കിട്ടുവാൻ ചുക്കാൻ പിടിച്ചത്. അമേരിക്കൻ ഫണ്ടിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് നൽകിയത് ദേശീയ ചാനലായ റിപ്പബ്ലിക്കൻ ടി വിയാണ് .മുതിർന്ന അഭിഭാഷകനും യുകെയിലെ കിംഗ്സ് കൗൺസിലുമായ ഹരീഷ് സാൽവെ ഇതുസംബന്ധിച്ച് അനേഷണം നടത്തി മാധ്യമ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവിടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Recent Comments