ലോസ് ഏഞ്ചല്‍സില്‍ നടന്ന ഓസ്കാര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുത്തശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാംചരണ്‍ ഇന്ത്യയിലെത്തിയത്. മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം അദ്ദേഹംകൂടി നായകനായ RRR ലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു. എം.എം. കീരവാണിയും ചന്ദ്രബോസും ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ആ വേദിയില്‍ രാംചരണും ഉണ്ടായിരുന്നു.
ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ രാംചരണ്‍ ഡെല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. രാംചരണിന്റെ അച്ഛനും തെലുങ്ക് സൂപ്പര്‍താരവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അമിത് ഷായുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്. അവാര്‍ഡ് ജേതാവിനെ ബൊക്കെയും ഷാളും അണിയിച്ചാണ് അമിത് ഷാ ആദരം അറിയിച്ചത്.
ഡെല്‍ഹിയില്‍നിന്ന് ഹൈദരാബാദിലെത്തിയ രാംചരണ്‍ കഴിഞ്ഞ ദിവസം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു. അവിടെ അദ്ദേഹത്തെ സ്വാഗതം ചെയ്തത് പ്രഭുദേവയടെ നേതൃത്വത്തിലുള്ള നൃത്തസംഘമായിരുന്നു. നാട്ടുനാട്ടു എന്ന ഗാനത്തിന് ചുവടുവച്ചുകൊണ്ടാണ് അവര്‍ രാംചരണിനെ എതിരേറ്റത്. ‘ഇത്രയും മനോഹരമായ സ്വാഗതം നല്‍കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’ പിന്നീട് രാംചരണ്‍ ട്വിറ്ററില്‍ കുറിച്ചു.
രാംചരണ്‍ അഭിനയിക്കുന്ന 15-ാമത്തെ സിനിമയാണ് കൂടിയാണ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം. കിയാറ അദ്വാനിയാണ് നായിക.
Recent Comments